കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ് റേഞ്ചിലെ വിശ്വസ്തൻ ജീത്തു റായിയുടെ റെക്കോർഡ് സ്വർണം, മിക്സ്ഡ് ബാഡ്മിന്റൻ ടീമിന്റെയും പുരുഷ ടേബിൾ ടെന്നിസ് ടീമിന്റെയും ആവേശ വിജയങ്ങൾ എന്നിവ ഇന്ത്യക്ക് നിറം പകർന്നു.
ഇന്നലെ മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യ മെഡൽ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണുള്ളത്. 10 സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം. അവസാന ദിനമായ ഇന്നലെ പുരുഷന്മാരുടെ 105 കിലോഗ്രാം വിഭാഗത്തിൽ പ്രദീപ് സിങ്ങിന് വെള്ളി. ലോൺ ബോളിലും ഇന്നലെ നടന്ന മൂന്നു മൽസരങ്ങളിലും ഇന്ത്യ വിജയിച്ചു.