ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവയ്ക്ക് വിജയം. ഡല്‍ഹി ഡൈനാമോസിനെ രണ്ടു ഗോളുകള്‍ക്ക് ആണ് ഗോവ പരാജയപ്പെടുത്തിയത്. മൂന്നാം മിനിറ്റില്‍ സൌവിക് ചക്രവര്‍ത്തി വഴങ്ങിയ സെല്‍ഫ് ഗോള്‍ ആണ് ഗോവയ്ക്ക് വിജയത്തുടക്കം നല്കിയത്.
നാല്പത്തിയാറാം മിനിറ്റില്‍ റെയ്‌നാള്‍ഡോ നേടിയ ഗോള്‍ ഗോവയുടെ വിജയം ഉറപ്പിച്ചു. സ്പാനിഷ് താരം ജോഫ്രെയും മലയാളി താരം ഡെന്‍സണ്‍ ദേവദാസും ബ്രസീലുകാരന്‍ ലിയോ മൌറയും ഗോവയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
റോബര്‍ട്ടോ കാര്‍ലോസ് ആദ്യപകുതിയില്‍ പരിശീലകനായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഡല്‍ഹിക്കു വേണ്ടി കളത്തിലിറങ്ങി. പക്ഷേ, ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കാര്‍ലോസിന് കഴിഞ്ഞില്ല. എന്നാല്‍, കാര്‍ലോസിന്റെ ഗുരുവും ഇതിഹാസതാരവുമായ സീക്കോ സൈഡ് ലൈനിനു പുറത്തു നിന്ന് തന്റെ ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.