2036,2040 ഒളിമ്പിക്സുകൾക്ക് ആതിഥ്യം വഹിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച രാജ്യങ്ങളിൽ ഇന്ത്യയും

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (19:08 IST)
2036ലെയും 2040ലെയും ഒളിമ്പിക്സുകൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താത്പര്യമുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക്സ് കൗൺസിൽ പ്രസിഡൻ്റ് തോമസ് ബാക്ക്. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.
 
ഇന്ത്യക്കൊപ്പം ഇൻഡോനേഷ്യ, ജർമ്മനി, ഖത്തർ എന്നീ രാജ്യങ്ങളാണ് 2036. 2040 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്നത്.ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം വർണാഭമായ ചടങ്ങുകളോടെ ടോക്യോയിൽ പാരാലിമ്പിക്‌സിന് തുടക്കമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article