പാരാലിംപിക്‌സിന് അവസാനമാകുമ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡൽ നേട്ടവുമായി ഇന്ത്യ. അഞ്ച് സ്വർണം, 8 വെള്ളി,ആറ് വെങ്കലം എന്നിവ ഉൾപ്പടെ 19 മെഡലുകളാണ് ഇന്ത്യ ടോക്കിയോവിൽ വാരികൂട്ടിയത്. ഗെയിംസ് ഇന്ന് അവസാനിക്കുമ്പോൾ 24ആം സ്ഥാനത്താണ് ഇന്ത്യ.
ഓഗസ്റ്റ് 24 മുതൽ സെപ്‌റ്റംബർ അഞ്ച് വരെ നീണ്ട ഗെയിംസിന്റെ അവസാനദിനം വരെ ഇന്ത്യ മെഡൽ വേട്ട തുടർന്നു. രാജ്യാന്തര മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം എന്ന റെക്കോഡും പിറന്നത് ടോക്യോ പാരലിംപിക്‌സിലാണ്. 2018ലെ യൂത്ത് ഒളിമ്പിക്‌സിലെ 13 മെഡൽ നേട്ടമാണ് തിരുത്തപ്പെട്ടത്.
2016ലെ പാരലിമ്പിക്‌സിൽ 12 മെഡലുകളാണ് ഇന്ത്യക്കുണ്ടായിരുന്നത്. അത്‌ലറ്റിക്‌സിൽ എട്ടും,ഷൂട്ടിങിൽ അഞ്ചും, ബാഡ്‌മിന്റണിൽ നാലും,അമ്പെയ്‌ത്ത്,ബാഡ്‌മിന്റൺ എന്നിവയിൽ ഓറോ മെഡലുമാണ് ഇന്ത്യ നേടിയത്. സ്ഹൂട്ടിങിൽ അവനി ലേഖറ സ്വർണവും വെങ്കലവും നേടിയപ്പോൾ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി.
അവനിലേഖറ(ഷൂട്ടിങ്), പ്രമോദ് ഭഗത്ത്(ബാഡ്‌മിന്റൺ),കൃഷ്‌ണ നാഗർ(ബാഡ്‌മിന്റൺ),സുമിത് ആന്റിൽ(ജാവലിൻ ത്രോ),മനീഷ് നർവാൾ(ഷൂട്ടിങ്) എന്നിവരാണ് സ്വർണമെഡൽ സ്വന്തമാക്കിയത്.