ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (09:45 IST)
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി156-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരുസ്ഥാനം മുന്നോട്ട് കയറി 155 ൽ എത്തി. ഇന്ന് പുറത്തിറങ്ങിയ ഫിഫ പട്ടികയിലാണ് ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ നേപ്പാളുമായി ഗോള്‍ രഹിത സമനില പാലിച്ചിരുന്നു. ഇതാണ് സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോറ്റതിനെ തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യ 15 സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയിരുന്നു. റാങ്കിംഗിലെ ആദ്യ ഏഴ് സ്ഥാനങ്ങളിൽ മാറ്റമില്ല. അർജന്റീന ഒന്നാമതും ബൽജിയം രണ്ടാമതും ലോക ചാമ്പ്യൻമാരായ ജർമ്മനി മൂന്നാമതും തുടരുകയാണ്.

പോര്‍ച്ചുഗല്‍, റൊമാനിയ, ചിലി, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അഞ്ച് മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍. ലോക റാങ്കിംഗിൽ ചിരവൈരികളും അയൽക്കാരുമായ ഇംഗ്ളണ്ടിനെ ചരിത്രത്തിലാദ്യമായി വെയിൽസ് മറികടന്നു. പുതിയ റാങ്കിംഗ് പ്രകാരം ഒമ്പതാം സ്ഥാനത്താണ് വെയ്ൽസ്. അതേസമയം നേരത്തെ എട്ടാം സ്ഥാനത്തായിരുന്ന. ഇംഗ്ലണ്ട് രണ്ട് സ്ഥാനം താഴെപ്പോയി പത്താംസ്ഥാനത്തേക്ക് വീണു.