പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണതിളക്കം; ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യ സ്വര്‍ണം നേടി

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (09:11 IST)
ബ്രസീലിലെ റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. ഇതോടെ, റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണമായി.
 
സ്വന്തം റെക്കോഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം നേടിയത്. നിലവിലെ ലോക റെക്കോഡുകാരനായ ദേവേന്ദ്ര 63.97 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. 2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്സിലാണ് 62.15 മീറ്റര്‍ എറിഞ്ഞ് ദേവേന്ദ്ര ആദ്യമായി സ്വര്‍ണം നേടിയത്.
Next Article