ഒളിമ്പിക്‌സ് വില്ലേജിൽ കായികതാരങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തടയാനായി ഒരുക്കിയ ആന്റി സെക്‌സ് കട്ടിലുകൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പുനരുപയോഗം സാധ്യമാകുന്ന കാർഡ് ബോർഡ് കൊണ്ട് എയർവീവ് എന്ന കമ്പനി നിർമിച്ച കട്ടിലുകൾ ഒരാളുടെ മാത്രം ഭാരം താങ്ങുന്ന തരത്തിൽ നിർമിച്ചവയാണെന്നായിരുന്നു വാർത്ത.
പോൾ കെലിമോ എന്ന അമേരിക്കൻ ദീർഘദൂര ഓട്ടക്കാരൻ ഇട്ട ട്വീറ്റിനെത്തുടർന്നാണ് ഇങ്ങനെ ഒരു വാർത്ത പ്രചരിച്ചതു വിവാദമായതും. ഈ വാർത്തകൾ വാസ്‌തവവിരുദ്ധമാണെന്ന് സംഘാടക സമിതി പ്രതികരിച്ചെങ്കിലും ഇത് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. ഇപ്പോഴിതാ ആന്റി സെക്‌സ് കട്ടിലിനെ പറ്റിയുള്ള വാദങ്ങളെ പൊളിച്ചടക്കിയിരിക്കുകയാണ് ഐറിഷ് ജിംനാസ്റ്റ് റൈസ് മാക്ക്ലെനാഗൻ. ഈ കട്ടിലിന് മുകളിൽ നിൻ തുടർച്ചയായി ചാടികൊണ്ടിരിക്കുന്ന വീഡിയോ ആണ് താരം ട്വീറ്റ് ചെയ്‌തത്.