ഫെഡറർ, നദാൽ,നെയ്‌മർ, സൈന ഒളിമ്പിക്‌സ് നഷ്ടമാവുന്ന സൂപ്പർതാരങ്ങൾ ഇവർ

ബുധന്‍, 14 ജൂലൈ 2021 (12:24 IST)
കൊവിഡ് വ്യാപനം മൂലം മാറ്റിവെയ്ക്കപ്പെട്ട ശേഷം ജൂലൈ 23ന് ആരംഭിക്കുന്ന ഒളിമ്പിക്‌സിന് ഇത്തവണ പകിട്ട് കുറയും. സൂപ്പർതാരങ്ങൾ പലരും ഇത്തവണ ഒളിമ്പിക്‌സിനെത്തില്ല എന്നതാണ് ഇതിന് കാരണം.
 
വിമ്പിൾഡൺ ക്വാർട്ടർ ഫൈനലിലെ തോൽവിക്ക് പിന്നാലെ റോജർ ഫെഡറർ ഇത്തവണ ഒളിമ്പിക്‌സ് മത്സരങ്ങൾക്കില്ലെന്ന് വ്യക്തമാക്കി. ഫ്രഞ്ച് ഓപ്പണിൽ പരിക്ക് മൂലം പിന്മാറിയ ഫെഡറർ വിമ്പിൾഡണിൽ പൊരുതിനോക്കിയെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ തിരിച്ചടിയായി.
 
അതേസമയം ബാഡ്‌മിന്റണിലെ ഇന്ത്യയുടെ ആദ്യ്അ ഒളിമ്പിക്‌സ് മെഡൽ ജേതാവായ സൈനയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനായില്ല. സൈനക്കൊപ്പം മുൻ ലോക ഒന്നാം നമ്പർ താരം കിഡം‌ബി ശ്രീകാന്തും സ്പെയിനിന്റെ കരോലിനാ മാരിനും ഇത്തവണ ടോക്യോവിലെത്തില്ല. ഫെഡറർക്ക് പുറമെ മറ്റൊരു സൂപ്പർ താരമായ റാഫേൽ നദാലും ഒളിമ്പിക്‌സിൽ നിന്നും പിന്മാറി. 2008ലും 16ലും ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവാണ് നദാൽ.
 
2016 ഒളിമ്പിക്‌സ് സ്വർണം നേടിയ ബ്രസീൽ ഫുട്ബോൾ ടീമിലെ അംഗമായിരുന്ന ബ്രസീലിയൻ നായകൻ നെയ്‌മറും ഇത്തവണ ഒളിമ്പിക്‌സിനില്ല. നെയ്‌മറിനൊപ്പം എംബാപ്പെ,മുഹമ്മദ് സല എന്നിവരും ഒളിമ്പിക്‌സിനെത്തില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍