അടുത്ത ഒളിമ്പിക്സ് സ്വര്‍ണം നേടുമെന്ന് ഇന്ത്യന്‍ വനിതാ ബോക്സര്‍ എം സി മേരികോം പറഞ്ഞു. 2016ലെ ഒളിമ്പിക്സ് സ്വര്‍ണം നേടുകയാണ് തന്റെ ലക്ഷ്യമെന്നാണ് മേരികോം പറഞ്ഞത്.
അടുത്ത ഒളിമ്പിക്സ് 2016ല്‍ റിയോഡി ജനീറോയിലാണ് നടക്കാന്‍ പോകുന്നത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മേരികോം,. വെങ്കല മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന് മേരികോം മത്സരരംഗത്തുനിന്ന് വിട്ടുനിന്നിരുന്നു.
2016 ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനം ആറുമാസത്തിനകം തുടങ്ങുമെന്നും മേരികോം അറിയിച്ചു.