‘കോച്ചിനെ തലകൊണ്ടിടിച്ച ഗട്ടൂസോയ്ക്ക് വിലക്ക്’

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2011 (15:52 IST)
എ സി മിലാന്‍ ക്യാപ്റ്റന്‍ ഗട്ടൂസോയ്ക്ക് നാലു മല്‍സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. എതിര്‍ ടീം സഹപരിശീലകനെ തലകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതിനാണ് ഗട്ടൂസോയെ വിലക്കിയിരിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോസ്പറിനെതിരേയുള്ള മല്‍സരത്തിലായിരുന്നു സംഭവം. ടോട്ടനം കോച്ച് ജോയി ജോര്‍ദാനെയാണ് ഗട്ടൂസോ തലകൊണ്ടിടിച്ചത്.

വിലക്കേര്‍പ്പെടുത്തിയതിനാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും ഗട്ടൂസോയ്ക്ക് കളിക്കാനാകില്ല.