യുഎസ് ഓപ്പണിന് സോംദേവ് ദേവ്‌വര്‍മ്മന്‍ യോഗ്യത നേടി. ബ്രിട്ടന്റെ ജെയിംസ് വാര്‍ഡിനെ പരാജയപ്പെടുത്തിയാണ് സോംദേവ് യോഗ്യതാ റൗണ്ട് കടന്നത്. നീണ്ട് പോരാട്ടത്തിനൊടുവിലാണ് സോംദേവ് വിജയം കണ്ടത്.
രണ്ടെകാല്‍ മണിക്കൂറായിരുന്നു ജെയിംസ് വാര്‍ഡും സോംദേവും തമ്മിലുള്ള പോരാട്ടം. ആദ്യ സെറ്റ് സോംദേവിനായിരുന്നു. രണ്ടാം സെറ്റ് ജെയിംസ് വാര്‍ഡും നേടി. മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സോംദേവ് മത്സരം സ്വന്തമാക്കുകയായിരുന്നു.
യുഎസ് ഓപ്പണില്‍ യോഗ്യത നേടാനായതില്‍ താന്‍ അതിയായ സന്തോഷവാനാണെന്ന് സോംദേവ് പറഞ്ഞു. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ലോക 28 നമ്പര്‍ താരം സ്ലൊവോക്യയുടെ ലൂക്കാസ് ലൂക്കോസ് ആണ് സോംദേവിന്റെ എതിരാളി.