സാനിയാ മിര്‍സയ്ക്ക്‌ ജയം

Webdunia
FILEFILE
സിന്‍സിനാറ്റി ഡബിള്‍സില്‍ കിരീടം നേടിയതിന്‍റെ ആരവം അടങ്ങുന്നതിനു മുമ്പേ ഇന്ത്യന്‍ ടെന്നീസ്‌ സുന്ദരിക്ക്‌ ആദ്യ വിജയം. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡില്‍ നടക്കുന്ന ബാങ്ക്‌ ഓഫ്‌ വെസ്റ്റ്‌ ക്ലാസിക്‌ ടൂര്‍ണമെന്‍റിന്‍റെ രണ്ടാംറൗണ്ടില്‍ കടന്നിരിക്കുകയാ ഹൈദ്രാബാദ്‌ താരം.

ഒന്നാം റൗണ്ട്‌ പോരാട്ടത്തില്‍ ജപ്പാന്‍റെ അകികോ മോറിഗാമിയെ മറികടന്നാണ്‌ ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ എത്തിയത്‌. മല്‍സരത്തില്‍ പേശി വലിവ്‌ തളര്‍ത്തിയെങ്കിലും (4-6, 7-5, 7-6) എന്ന സ്കോറിനു എതിരാളിയെ മറികടക്കാന്‍ സാനിയയ്ക്കു കഴിഞ്ഞു.

രണ്ടു മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ ടൈബ്രേക്കറില്‍ മികവു തെളിയിച്ചാണ്‌ സാനിയ വിജയം പിടിച്ചെടുത്തത്‌. ഫ്രാന്‍സിന്‍റെ ആറാംസീഡ്‌ തത്യാന ഗോളോവിനാണ്‌ അടുത്ത റൗണ്ടില്‍ സാനിയയുടെ എതിരാളി.

സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഇന്ത്യന്‍ കാണികളുടെ പിന്തുണയും ഇന്ത്യന്‍ താരത്തിനുണ്ടായിരുന്നു. രണ്ടാം സെറ്റില്‍ പിന്നില്‍ നിന്നും പൊരുതി കയറിയാണ്‌ സാനിയ വിജയം പിടിച്ചെടുത്തത്‌. ഡബിള്‍സിലും മല്‍സരിക്കുന്ന സനിയയ്ക്ക്‌ കൂട്ട്‌ ഇസ്രായേലിന്‍റെ ഷഹര്‍പീറാണ്‌.