കോലി കുറച്ച് കാലം കൂടെ കളിക്കുമായിരിക്കും, ഹിറ്റ്മാൻ കളി നിർത്തേണ്ട സമയം കഴിഞ്ഞു: രവിശാസ്ത്രി

അഭിറാം മനോഹർ

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (19:47 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ കൊണ്ട് നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ ഉയരുന്നത്. അവസാന ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ നിന്നും ഇരുവരെയും പുറത്താക്കണമെന്ന് വരെ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരമ്പരയില്‍ മുഴുവനായി ഇരു താരങ്ങളും കളിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇരുതാരങ്ങളുടെയും ഭാവിയെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.
 
 ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ കാര്യം തീരുമാനമായെന്ന് പറയുന്ന ശാസ്ത്രി കോലിയ്ക്ക് ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാനാകുമെന്നാണ് പറയുന്നത്. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കുകയായിരുന്നു ശാസ്ത്രി. വിരാട് കുറച്ച് കാലം കൂടി കളിക്കുമെന്ന് കരുതുന്നു. അവന്‍ പുറത്തായ രീതി മറകു. അവന്‍ ഇനിയും 3-4 വര്‍ഷങ്ങള്‍ കൂടി കളിക്കുമെന്ന് ഞാന്‍ കരുതുന്നു. രോഹിത്തിന്റെ കാര്യത്തിലാണെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രോഹിത്തിന്റെ ഫൂട്ട് വര്‍ക്ക് പഴയത് പോലെയല്ല. അദ്ദേഹം പന്തിനെ നേരിടുന്നതില്‍ വൈകുന്നു. ഈ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഒരു തീരുമാനമെടുക്കും. രവി ശാസ്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍