ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ അഞ്ചാം ദിവസത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്ക് ഉച്ചഭക്ഷണ സമയത്തിന് മുന്‍പ് തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രോഹിത് (9), കോലി(5) റണ്‍സുമായാണ് പുറത്തായത്.