Virat Kohli: ഔട്ട്‌സൈഡ് ഓഫ് കെണിയില്‍ വീണ്ടും വീണ് കോലി; നിരാശ മറച്ചുവയ്ക്കാതെ അനുഷ്‌കയും (വീഡിയോ)

രേണുക വേണു

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (08:05 IST)
Virat Kohli: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും പതിവ് വീഴ്ച ആവര്‍ത്തിച്ച് വിരാട് കോലി. 29 പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സെടുത്താണ് കോലി ക്രീസ് വിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സെക്കന്റ് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയ്ക്കു ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. 
 
ഔട്ട്‌സൈഡ് ഓഫ് പന്തുകളില്‍ പുറത്താകുന്ന പതിവ് കോലി ആവര്‍ത്തിക്കുമ്പോള്‍ ആരാധകരും വലിയ നിരാശയിലാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഏഴ് ഇന്നിങ്‌സുകളില്‍ ആറ് തവണയും കോലി പുറത്തായത് ഔട്ട്‌സൈഡ് ഓഫ് ഡെലിവറിയിലാണ്. ലീവ് ചെയ്യേണ്ട പന്തുകള്‍ കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയാണ് കോലി ചെയ്യുന്നത്. കോലിയുടെ പുറത്താകലിനു പിന്നാലെ ഗ്യാലറിയില്‍ നിരാശയോടെ ഇരിക്കുന്ന അനുഷ്‌ക ശര്‍മയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

Edged and caught behind the wicket, all of Virat Kohli's dismissals this series have had a common theme #AUSvIND pic.twitter.com/5mz5SGcAbh

— 7Cricket (@7Cricket) December 30, 2024
5, 100, 7, 11, 3, 36, 5 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ കോലിയുടെ വ്യക്തിഗത സ്‌കോറുകള്‍. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 167 റണ്‍സ് മാത്രമാണ് കോലി സ്‌കോര്‍ ചെയ്തിരിക്കുന്നത്. ശരാശരി 23.85 മാത്രമാണ്. ഈ രീതിയില്‍ ആണ് പ്രകടനം പോകുന്നതെങ്കില്‍ കോലി ടെസ്റ്റില്‍ നിന്ന് ഉടന്‍ വിരമിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍