India vs Australia, 4th Test: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 340 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 33 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഏഴ് വിക്കറ്റ് ശേഷിക്കെ 307 റണ്‍സ് കൂടി വേണം ഇന്ത്യക്ക് ജയിക്കാന്‍. അവസാന ദിനമായ ഇന്ന് ശേഷിക്കുന്ന 65.5 ഓവര്‍ കൂടി പ്രതിരോധിച്ച് സമനിലയാക്കാനാകും ഇന്ത്യയുടെ ശ്രമം.
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സിനു ഓള്‍ഔട്ട് ആയി. പത്താമനായി ക്രീസിലെത്തിയ നഥാന്‍ ലിന്‍ (55 പന്തില്‍ 41) വാലറ്റത്ത് മികച്ച പ്രകടനം നടത്തി. സ്‌കോട്ട് ബോളണ്ട് 74 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.