സര്‍ അലക്സ് ഫെര്‍ഗൂസന്‍ പടിയിറങ്ങുന്നു

Webdunia
ബുധന്‍, 8 മെയ് 2013 (21:20 IST)
PRO
പരിശീലകനായി 26 വര്‍ഷം പൂര്‍ത്തിയാക്കി, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബിന്റെ മാനേജര്‍ സ്ഥാനത്തുനിന്നുളള സേവനം അവസാനിപ്പിക്കുമെന്ന് ഫെര്‍ഗൂസന്‍ വ്യക്തമാക്കി.

ഫെര്‍സൂസന്റെ പരിശീലനത്തില്‍ മാഞ്ചസ്റ്റര്‍ 13 തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കപ്പും നേടി. ഫുട്‌ബോള്‍ രംഗത്തെ വിജയനേട്ടങ്ങളില്‍ ആദരമായാണ് ബ്രിട്ടീഷ് രാജ്ഞി സര്‍ പദവി നല്‍കിയത്.

എവര്‍ട്ടന്റെ ക്ലബ്ബിന്റെ ഡേവിഡ് മോയ, ബൊറൂസിയ ഡോര്‍ട്ടുമുണ്ടിന്റെ യൂര്‍ഗന്‍ ക്ലോപ്പ് എന്നിവരാണ് ഫെര്‍ഗൂസന്റെ പിന്‍ഗാമിയാവാന്‍ സാധ്യതയുളളവര്‍.