ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിന്റെ പേരില്‍ പോളണ്ട് ദേശീയ ഫുട്ബോള്‍ ടീം കോച്ച് വ്ളാഡ്മെര്‍ ഫോര്‍നാലിക്കിനെ പോളിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്.
ഗ്രൂപ്പ് എച്ചില്‍നിന്ന് ബ്രസീല്‍ 2014 ന് യോഗ്യത നേടാന്‍ പൗളണ്ടിന് കഴിഞ്ഞില്ല. രണ്ടാഴ്ചക്കുള്ളില്‍ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് ഫെഡെറേഷന്‍ ചെയര്‍മാന്‍ സ്ബിഗ്നീവ് ബോനീക്ക് പറഞ്ഞു.