ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെ തോല്‍പിച്ചു

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (10:42 IST)
PRO
ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്ബോളില്‍ ലിവര്‍പൂള്‍ 5-0ന്‌ ടോട്ടന്‍ഹാമിനെ തോല്‍പിച്ചു. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍യുണൈറ്റഡ്‌ തോല്‍വികള്‍ അവസാനിപ്പിച്ച്‌ ആസ്റ്റണ്‍ വില്ലയെ 3-0ന്‌ കീഴടക്കിയ ദിവസത്തിലായിരുന്നു ഈ വിജയവും. 18, 84 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍.

അകമ്പടിയായി ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, ജോന്‍ ഫ്‌ളാംഗന്‍, റഹീം സ്റ്റര്‍ലിങ്‌ എന്നിവരും ചെമ്പടയ്ക്കായി ഗോള്‍ നേടി. തോല്‍വിക്കു പിന്നാലെ ടോട്ടന്‍ഹാം കോച്ച്‌ ആന്ദ്രേ വില്ലാസ്‌ ബാസിനെ പുറത്താക്കി.