ലിവര്‍പൂള്‍ ഗോളി മാഞ്ചസ്റ്ററിലേക്ക്?

Webdunia
ചൊവ്വ, 8 ഫെബ്രുവരി 2011 (18:32 IST)
ലിവര്‍പൂള്‍ ഗോളി പെപ്പെ റെയ്‌ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനൊരുങ്ങുന്നു. 20 മില്യണ്‍ പൌണ്ടിന്റെ കരാറില്‍ റെയ്ന മാഞ്ചസ്റ്ററിലേക്ക് കൂടുമാറാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ല്ബ മാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് റെയ്നയും അനുകൂലമായാണ് പ്രതികരിച്ചത്. ഈ വേനല്‍ക്കാലത്ത് മാഞ്ചസ്റ്ററിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് റെയ്ന സൂചിപ്പിച്ചു.

ഇരുപത്തിയെട്ടുകാരനായ റെയ്ന 2005ലാണ് ലിവര്‍പൂളിലെത്തുന്നത്. 2012 വരെയാണ് കാലാവധി. അതിനാല്‍ റെയ്നയുടെ ക്ലബ് മാറ്റം എളുപ്പത്തില്‍ സാധ്യമാകാനിടയില്ല.