'റൂണി 10 ഗോളുകള്‍ നേടണം; ബെര്‍ബറ്റോവ് 30ഉം'

Webdunia
ബുധന്‍, 2 ഫെബ്രുവരി 2011 (17:02 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെയര്‍ റൂണിയില്‍ നിന്ന് കുറഞ്ഞത് 10 ഗോളുകളും ബെര്‍ബോറ്റോവില്‍ നിന്ന് 30 ഗോളുകളുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അലക്സ് ഫെര്‍ഗ്യൂസണ്‍. ഇവരുടെ കൂട്ടുകെട്ട് മികച്ചതാണെന്നും യുണൈറ്റഡ് കോച്ച് പറഞ്ഞു.

ബെര്‍ബറ്റോവ് കുറഞ്ഞത് 30 ഗോളുകളും റൂണി 10 ഗോളുകളും നേടിയാണ് ഞാന്‍ സന്തോഷവാനാകും. അങ്ങനെയെങ്കില്‍ മികച്ച രീതിയില്‍ പ്രീമിയര്‍ ലീഗില്‍ മുന്നേറാന്‍ കഴിയും- യുണൈറ്റഡ് കോച്ച് പറഞ്ഞു.

ഇരുപത് ഗോളുമായി ബെര്‍ബെറ്റോവാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്കോറിംഗില്‍ ഇപ്പോള്‍ ഒന്നാമതുള്ളത്. റൂണി അഞ്ച് ഗോളുകളാണ് നേടിയിട്ടുള്ളത്.