റൂണിയുടെ മികവില്‍ യുണൈറ്റഡിന് ജയം

Webdunia
ഞായര്‍, 13 ഫെബ്രുവരി 2011 (10:36 IST)
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. ഈ ജയത്തോടെ 26 കളികളില്‍ 57 പോയന്റുമായി മാഞ്ചസ്റ്റര്‍ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി.

ആദ്യ പകുതിയില്‍ 41-ാം മിനിറ്റില്‍ നാനിയുടെ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. എന്നാല്‍, 65-ാം മിനിറ്റില്‍ എഡിന്‍ സെക്കോയുടെ ഗോള്‍ ഡേവിഡ് സില്‍വയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ സിറ്റി സമനില പിടിച്ചു.

കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ അപ്രതീക്ഷിതമായി ബൈസിക്കിള്‍കിക്കിലൂടെ വെയന്‍ റൂണി നേടിയ ഗോള്‍ യുണൈറ്റിഡിന് ജയം സമ്മാനിച്ചു.