റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

Webdunia
ശനി, 25 ജനുവരി 2014 (12:27 IST)
PTI
റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ടെന്നിസിന്റെ മറ്റൊരു രാജകുമാരന്‍ റോജര്‍ ഫെഡററെ 7-6, 6-3, 6-3ന്‌ തോല്‍‌പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.

ഫൈനലില്‍ നദാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്റ്റാനിസ്‌ലാസ്‌ വാവ്‌റിങ്കയെ നേരിടും. ഇന്നു വനിതാ ഫൈനലില്‍ ലി നായും സിബുല്‍ക്കോവയും തമ്മില്‍ മല്‍സരിക്കും. മിക്സ്ഡ്‌ ഡബിള്‍സില്‍ സാനിയ മിര്‍സ - ഹോറിയ ടേക്കു സഖ്യം ഫൈനലില്‍ കടന്നു.

ഓസ്ട്രേലിയയുടെ ജര്‍മിയ ഗജ്ഡോസോവ-മാത്യു എബ്ഡന്‍ സഖ്യത്തെ 2-6, 6-3, 10-2 എന്ന നിലയിലാണ്‌ ഒരു മണിക്കൂര്‍ 13 മിനിറ്റ്‌ നീണ്ടുനിന്ന മല്‍സരത്തില്‍ മിര്‍സ - ഹോറിയ ടേക്കു സഖ്യം പരാജയപ്പെടുത്തിയത്‌.