അനാവശ്യ വിമര്‍ശനത്തിന് ഇന്‍റര്‍ മിലാന്‍ കോച്ച് ജോസ് മൌറീഞ്ഞോയ്ക്കും എഎസ് റോമയുടെ പ്രതിരോധ താരം ഡാനിയേല്‍ റോസിക്കും പിഴ. ഇറ്റാലിയന്‍ ലീഗായ സീരി എ യിലെ പക്ഷപാതത്തെക്കുറിച്ചായിരുന്നു റോസിയും മൌറീഞ്ഞോയും തുറന്നടിച്ചത്.
കളിക്കളത്തിലെ മോശം ആംഗ്യപ്രകടനത്തിന് ഇന്‍റര്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടലിക്ക് ശിക്ഷ വിധിക്കുന്നത് അധികൃതര്‍ നീട്ടിവെച്ചു. കഴിഞ്ഞ ദിവസത്തെ കളിയില്‍ പെനാല്‍ട്ടിക്ക് ശേഷം കാട്ടിയ ആംഗ്യമാണ് ബട്ടോലിക്ക് വിനയായത്.