മെസ്സി എക്കാലത്തെയും മികച്ച താരമാകും: ബറ്റിസ്റ്റ

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (14:59 IST)
PRO
PRO
ലയണല്‍ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോളറാകാനുള്ള പാതയിലാണെന്ന് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സെര്‍ജിയോ ബറ്റിസ്റ്റ. റിയല്‍ മാഡ്രിഡിനെതിരെബാഴ്സലോണയ്ക്ക് വേണ്ടി മെസ്സി നടത്തിയ ഡബിള്‍ ഗോള്‍ പ്രകടനം കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു ബറ്റിസ്റ്റ.

നമ്മുക്ക് എല്ലാവര്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മെസ്സി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാമാകുനുള്ള പാതയിലാണ് മെസ്സി- ബറ്റിസ്റ്റ പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും മെസ്സി സ്വയം മെച്ചപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ മെസ്സി ലോകത്തിലെ മികച്ച ഫുട്ബോള്‍ താരമാണ് ബറ്റിസ്റ്റ പറഞ്ഞു.