മെസിയുമൊത്ത് കളിക്കാന്‍ കാത്തിരിക്കുന്നു: നെയ്മര്‍

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (09:24 IST)
PRO
PRO
ബാഴ്‌സയില്‍ മെസിയുമൊത്ത് കളിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് സൂപ്പര്‍ താരം നെയ്മര്‍ പറയുന്നത്. മെസിയുമൊത്ത് കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ബാഴ്‌സയില്‍ മെസിയുമൊത്തുളള കളി ചരിത്ര സംഭവമായി മാറുമെന്നുമാണ് നെയ്മര്‍ പറഞ്ഞത്. ജൂലൈ 25 മുതല്‍ ബാഴ്‌സലോണ ക്ലബില്‍ നെയ്മറുടെ പരിശീലനം തുടങ്ങും.

കഴിഞ്ഞ ജൂണിലായിരുന്നു ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന് ബാഴ്‌സയിലേക്ക് നെയ്മര്‍ എത്തിയത്. നെയ്മറിന് വേണ്ടി ബാഴ്സ 57 മില്യന്‍ യൂറോയായിരുന്നു മുടക്കിയത്. പതിനൊന്നാം നമ്പര്‍ ജഴ്സിയാണ് നെയ്മറിനായി ബാഴ്‌സ ഒരുക്കി വച്ചിരിക്കുന്നത്. മെസിയുടെത് പത്താം നമ്പറുമാണ്.

സാന്റൊസിലെ കാലം വളരെ നല്ല കാലഘട്ടമായിരുന്നുയെന്നും എന്നാല്‍ താനിപ്പോള്‍ പുതിയ ക്ലബിലാണ് കളിക്കുന്നത് അവിടെ പുതിയ ഒരു ജീവിതത്തിലാണ് എത്തിയിരിക്കുന്നത്. ഇനി ബാഴ്‌സക്ക് വേണ്ടി പരമാവധി പരിശ്രമിക്കുമെന്നും ബാ‍ഴ്സയിലേക്കുള്ള കൂടുമാറ്റത്തെ ക്കുറിച്ച് ചോദിച്ചപ്പോള്‍ നെയ്മര്‍ പ്രതികരിച്ചു.

ബാഴ്സയുടെ കോച്ച് വിജയ കോച്ച് ടിറ്റോ വിലാനാവയ്ക്ക് വീണ്ടും ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സക്കായി മാറുനില്‍ക്കാന്‍ ഒരുങ്ങുകയാണ്. ടിറ്റോ വിലാനാവ ചികിത്സക്കായി ഒരു വര്‍ഷത്തേക്കാണ് ടീം വിടുന്നത്.