മെല്‍സര്‍ ഫെഡററെ അട്ടിമറിച്ചു

Webdunia
ശനി, 16 ഏപ്രില്‍ 2011 (09:51 IST)
മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് പരാജയം. യര്‍ഗെന്‍ മെല്‍സര്‍ ആണ് ഫെഡററെ അട്ടിമറിച്ചത്.

ഫെഡെററെ 6-4 6-4 എന്നീ സെറ്റുകള്‍ക്കാണ് മെല്‍‌സര്‍ പരാജയപ്പെടുത്തിയത്. കാറ്റ് പ്രതികൂലമായി ബാധിച്ച മത്സരമായിരുന്നു ഫെഡറര്‍-മെല്‍സര്‍ പോരാട്ടം.

ഫെഡറര്‍ക്ക് ഇതുവരെ മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സ് കിരീടം നേടാനായിട്ടില്ല. അവസാനമായി ഫെഡറര്‍ നേടിയത് ജനുവരിയില്‍ ദോഹയില്‍ നടന്ന ഖത്തര്‍ ഓപ്പണ്‍ ആണ്.