മഹേഷ് ഭൂപതി ഡേവിസ് കപ്പില്‍ തിരിച്ചെത്തും

Webdunia
ബുധന്‍, 2 ജനുവരി 2013 (14:07 IST)
PRO
ഒളിമ്പിക് ടീം സെലക്ഷന്‍ വിവാദത്തെ തുടര്‍ന്ന് 2014 വരെ വിലക്കപ്പെട്ടിരുന്ന മഹേഷ് ഭൂപതി മാര്‍ച്ചില്‍ നടക്കുന്ന ഡേവിസ് കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയേക്കും.

ഇതിനെക്കുറിച്ച് ടെന്നിസ് അസോസിയേഷനുമായി തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് ഭൂപതി പറഞ്ഞു.

ലിയാണ്ടര്‍ പേസിനൊപ്പം ഒളിമ്പിക്സില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

ഡബിള്‍സ് മല്‍സരത്തില്‍ മികച്ച ജോഡിയായ പേസുമായി ചേര്‍ന്ന് കളിക്കാന്‍ ഭൂപതിയോടാവശ്യപ്പെട്ടെങ്കിലും ഭൂപതി തയ്യാറായിരുന്നില്ല. ഒളിമ്പിക്സില്‍ ഭൂപതിയും ബൊപ്പണ്ണയും ഒന്നിച്ചപ്പോള്‍ പെയ്സിന് പങ്കാളിയായത് വിഷ്ണുവര്‍ധനായിരുന്നു.