ബെര്‍ബറ്റോവിനെ വിടാതിരിക്കാന്‍ മാഞ്ചസ്റ്റര്‍

Webdunia
ശനി, 5 ഫെബ്രുവരി 2011 (17:15 IST)
തകര്‍പ്പന്‍ ഫോമിലുള്ള ബെര്‍ബറ്റോവിനെ വിടാതിരിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ ഓഫര്‍ മുന്നോട്ടുവച്ചു. ആഴ്ചയില്‍ 120,000 പൌണ്ടിന്റെ വാഗ്ദാനമാണ് മാഞ്ചസ്റ്റര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ബെര്‍ബറ്റോവുമായിയുള്ള കരാര്‍ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്ററിന്റെ പുതിയ ഓഫര്‍. ഇപ്പോള്‍ ഒരു ആഴ്ചയില്‍ 100,000 പൌണ്ടാണ് ബെര്‍ബറ്റോവിന്റെ ശമ്പളം. ഈ ശമ്പളം 120,000 പൌണ്ടായി വര്‍ദ്ധിപ്പിക്കാമെന്നാണ് മാഞ്ചസ്റ്റര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ശമ്പളത്തില്‍ മൂന്നു വര്‍ഷത്തെ കരാറിനാണ് മാഞ്ചസ്റ്റര്‍ ബെര്‍ബറ്റോവിനെ സമീപിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്കോറിംഗില്‍ ബെര്‍ബറ്റോവാണ് ഇപ്പോള്‍ മുമ്പില്‍.