ബാഴ്സലോണയ്ക്ക് വീണ്ടും ജയം

Webdunia
തിങ്കള്‍, 19 ജനുവരി 2009 (10:05 IST)
സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്ക് വീണ്ടും തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനത്ത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഡീപോര്‍ട്ടിവോയെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയന്‍ ക്ലബ് ലീഗിലെ സ്വപ്ന കുതിപ്പ് തുടരുന്നത്.

തിയറി ഹെന്‍‌റി, സാമുവല്‍ എറ്റൂ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബാഴ്സലോണയുടെ വിജയം ഗംഭീരമാക്കിയത്. ഹെന്‍‌റി 27, 82 മിനുട്ടുകളിലും എറ്റൂ 41, 86 മിനുട്ടുകളിലുമാണ് ഗോള്‍ നേടിയത്. നേരത്തെ ഇരുപത്തി ഒന്നാം മിനുട്ടില്‍ അര്‍ജന്‍റീനിയന്‍ താരം ലയണല്‍ മെസ്സിയാണ് ബാഴ്സയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

ഇതോടെ തുടര്‍ച്ചയായ പതിനേഴാം മല്‍‌സരവും ജയിച്ച ബാഴ്സലോണ തുടരെ അമ്പത് പോയന്‍റെന്ന റെക്കോഡ് നേട്ടവും സ്വന്തമാക്കി. റയല്‍ മാഡ്രിഡിന്‍റെ 47 പോയന്‍റെന്ന കഴിഞ്ഞവര്‍ഷത്തെ റെക്കോര്‍ഡാണ് തകര്‍ന്നത്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ സെവിയ്ക്ക് 38 പോയന്‍റും മൂന്നാം സ്ഥാനത്തുള്ള റയലിന് 35 പോയന്‍റുമാണുള്ളത്.