റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് അപ്രതീക്ഷിത പരാജയം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വീഡന്‍ താരം റോബിന്‍ സോഡെര്‍ലിംഗ് ആണ് ഫെഡററെ അട്ടിമറിച്ചത്. 3-6,6-3,7-5,6-4 എന്ന സ്കോറിനായിരുന്നു സോഡെര്‍ലിംഗിന്‍റെ വിജയം.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഫെഡറര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ താരമാണ് സോഡര്‍ലിംഗ്. ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ക്ക് മേല്‍ സോഡര്‍ലിംഗ് നേടുന്ന ആദ്യവിജയമാണിത്. പതിമൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്.
രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനിടെ മഴയും വില്ലനായി എത്തിയിരുന്നു. ഇതിനുമുമ്പ് 2004 ലാണ് റോളണ്ട് ഗാരോസില്‍ ഫെഡറര്‍ സെമിഫൈനല്‍ കാണാതെ മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ നാലു തവണ ചാമ്പ്യനായ റാഫേല്‍ നദാലിനെ അട്ടിമറിച്ച സമാനമായ പ്രകടനമാണ് സോഡെര്‍ലിംഗ് ഫെഡറര്‍ക്കെതിരെയും കാഴ്ചവെച്ചത്.
ഏറെ ആത്മവിശ്വാസത്തോടെയാണ് താന്‍ പാരീസിലെത്തിയതെന്നും വളരെ നന്നായി കളിക്കാന്‍ കഴിഞ്ഞെന്നും സോഡെര്‍ലിംഗ് മത്സരശേഷം പ്രതികരിച്ചു.