ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; സെറീന പുറത്ത്

Webdunia
ബുധന്‍, 30 മെയ് 2012 (12:51 IST)
PRO
PRO
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് പുറത്ത്. ഫ്രാന്‍സിന്റെ വെര്‍ജിനി റസാനൊയാണ് സെറീനയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. കരിയറില്‍ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ സെറീന ഒന്നാം റൗണ്ടില്‍ പുറത്താകുന്നത്.

മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ സെറീന 5-1 എന്ന ലീഡ് നേടിയശേഷമാണ് സെറ്റ് ടൈബ്രേക്കറിലൂടെ വിട്ടുകൊടുത്തത്. മൂന്നാം സെറ്റില്‍ മൂന്ന് ഗെയിം നഷ്ടപ്പെടുത്തിയ റസാനൊ എട്ടാമത്തെ മാച്ച് പോയിന്റിന്റെ പിന്‍‌ബലത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു.

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും അമേരിക്കയുടെ ബെതാനി മാറ്റെക്കുമടങ്ങിയ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി.