ഫിഫാ സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും

Webdunia
ബുധന്‍, 19 ഫെബ്രുവരി 2014 (16:10 IST)
PRO
ഫിഫാ സംഘം 24നു കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിക്കും. അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്ബോള്‍ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സംഘം ഇന്ത്യയിലെത്തുന്നത്.

നാളെയെത്തുന്ന സംഘം മാര്‍ച്ച്‌ രണ്ടു വരെ ഇന്ത്യയിലുണ്ടാകും. ഇന്നലെയാണ്‌ ഇതു സംബന്ധിച്ച അറിയിപ്പ്‌ എഐഎഫ്‌എഫിനു ലഭിച്ചത്‌. മുംബൈയിലെ കൂപ്പറേജ്‌, കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌, ബാംഗ്ലൂര്‍ കെഎഫ്‌എ, ഗുവാഹത്തി, മഡ്ഗാവ്‌, പുണെയിലെ ബാലെവാഡി, ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു എന്നീ സ്റ്റേഡിയങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ഇവയില്‍ നിന്ന്‌ ആറു വേദികളെയാണു ലോകകപ്പ്‌ മല്‍സരങ്ങള്‍ക്കു തിരഞ്ഞെടുക്കുക. ഫിഫ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌.