ഇത്തവണത്തെ ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഖത്തറില്‍ നിന്നുള്ള ഫിഫ പ്രതിനിധിയായ മുഹമ്മദ് ബിന്‍ ഹമാം. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബിന്‍ ഹമാം മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത്.
ഫിഫയെ പോലൊരു സ്ഥാപനത്തിലിരുന്ന് പരസ്പരം ചെളിവാരിയെറിയാന്‍ താല്‍പര്യമില്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വേദനയുണ്ട്-ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും ഫിഫ എക്‌സിക്യൂട്ടീവ് അംഗവുമായ 62 കാരന്‍ ബിന്‍ ഹമാം പറഞ്ഞു,
സൂറിച്ചില്‍ വരുന്ന ബുധനാഴ്ച്ചയാണ് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.