പ്രശ്ന പരിഹാരസമിതിയിലുള്ളവര്‍ ടെന്നിസറിയാത്തവരെന്ന് മഹേഷ് ഭൂപതി

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (12:46 IST)
PRO
ടെന്നിസ് താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച അസോസിയേഷന്‍ തീരുമാനം നിഷ്ഫലമെന്ന് മഹേഷ് ഭൂപതി. സമിതിയിലെ രണ്ടു പേര്‍ ടെന്നിസുമായി യാതൊരുബന്ധവുമില്ലാത്തവരാണെന്നും ഭൂപതി ചൂണ്ടിക്കാട്ടി.

പക്ഷപാതപരമായിരിക്കും സമിതിയുടെ സമീപനമെന്നും യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കുക മാത്രമാണ് സമിതി രൂപീകരണത്തിലൂടെ അസോസിയേഷന്‍ ഉദ്ദേശിക്കുന്നതെന്നും ഭൂപതി ആരോപിച്ചു.

നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോടു ആവശ്യപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് അടുത്ത മത്സരം വരുന്നു. അടിയന്തര പ്രശ്‌ന പരിഹാരം അസോസിയേഷന്‍റെ അജന്‍ഡയില്‍ ഇല്ലെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും ഭൂപതി ആരോപിച്ചു.