പരുക്ക് അല്‍പ്പം ഗുരുതരം; മെസിക്ക് രണ്ടുമാസം വിശ്രമം

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2013 (09:16 IST)
PRO
ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിക്ക് രണ്ട് മാസത്തോളം കളത്തിലിറങ്ങാനാകില്ല. ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായതിനാല്‍ ഡോക്ടര്‍മാര്‍ മെസിക്ക് വിശ്രമം നിര്‍ബന്ധമാണെന്ന് അറിയിക്കുകയായിരുന്നു.

ഇടത്തേക്കാലിലെ മസിലുകള്‍ക്കാണ് പ്രശ്നമുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മെസ്സിക്ക് എട്ട് ആഴ്ചയോളം മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ബാഴ്സ വിശദീകരണം നല്‍കി.

ബെറ്റിസിനെതിരായ ബാഴ്സലോണയുടെ കഴിഞ്ഞദിവസത്തെ ലാലിഗ മാച്ചിനിടെ ഇരുപത്തിയൊന്നാം മിനിട്ടില്‍ പരിക്ക് വഷളായതിനാല്‍ മെസിയെ പിന്‍വലിച്ചിരുന്നു. വിശ്രമത്തിനായി മെസി അര്‍ജന്റീനയിലേക്ക് തിരിച്ചു.