നദാല്‍ അപരാജിതനല്ലെന്ന് സോഡെര്‍ലിംഗ്

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2011 (13:29 IST)
PRO
PRO
ലോക ടെന്നിസ് ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ അപരാജിതനല്ലെന്ന് അഞ്ചാം നമ്പര്‍ താരം റോബിന്‍ സോഡെര്‍ലിഗ്. നദാല്‍ മികച്ച കളിക്കാരനാണെന്നും സോഡെര്‍ലിംഗ് പറഞ്ഞു.

നദാല്‍ മികച്ച കളിക്കാരനാണ്; പ്രത്യേകിച്ച് കളിമണ്‍ ഗ്രൌണ്ടില്‍. പക്ഷേ എല്ലാവര്‍ക്കും സാധ്യത ഉണ്ട് വിജയിക്കാന്‍- സോഡെര്‍ലിംഗ് പറഞ്ഞു.

നദാലിനെയും പരാജയപ്പെടുത്താനാകും. മികച്ച ടെന്നീസ് പുറത്തെടുക്കുക, അല്‍പ്പം ഭാഗ്യവും വേണ്ടം- സോഡെര്‍ലിംഗ് പറയുന്നു.

ഫ്രെഞ്ച് ഓപ്പണി‍(2009)ന്റെ നാലാം റൌണ്ടില്‍ നദാലിനെ പരാജയപ്പെടുത്തിയാണ് സോഡെര്‍ലിംഗ് ശ്രദ്ധേയനാകുന്നത്.