ദേശീയ ഇന്ററസ്റ്റ്‌ അത്‌ലറ്റിക്സ്‌ മീറ്റില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (14:33 IST)
PRO
PRO
ദേശീയ ഇന്ററസ്റ്റ്‌ അത്‌ലറ്റിക്സ്‌ മീറ്റില്‍ കേരളത്തിന്റെ ടിന്റു ലൂക്കയ്ക്ക് 800 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണം. 800 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ സജീഷ്‌ ജോസഫിനാണ് സ്വര്‍ണം. പ്രസ്റ്റീജ്‌ മത്സരമായ 400 മീറ്ററില്‍ കുഞ്ഞഹമ്മദും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോ മാത്യുവും സ്വര്‍ണം നേടി. അത്‌ലറ്റിക്സ്‌ മീറ്റില്‍ 87.5 പോയിന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്‌. 77.5 പോയിന്റുമായി തമിഴ്‌നാട്‌ രണ്ടാം സ്ഥാനത്തുണ്ട്.

വനിതാവിഭാഗം 800ല്‍ ദേശീയ റെക്കോഡുകാരി ടിന്റു ലൂക്ക 2‍ മിനിറ്റ്‌ 04.14 സെക്കന്‍ഡിന്‌ ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്. പുരുഷ 800ല്‍ സജീഷ്‌ ജോസഫ്‌ ഒരുമിനിറ്റ്‌ 49.04 സെക്കന്‍ഡിനാണ്‌ ഫിനിഷ്‌ ചെയ്തത്‌. ഹര്‍ഡില്‍സ്‌ ഹീറ്റ്സില്‍ പിന്റോ മാത്യു നാലാമതായാണ്‌ ഫിനിഷ്‌ ചെയ്തത്‌. എന്നാല്‍ ഫൈനലില്‍ പിന്റോ 14.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത്‌താണ്‌ സ്വര്‍ണം നേടിയത്.

ഏഷ്യന്‍ ഗ്രാന്റ്‌ പ്രീ ജേതാവ്‌ ആര്‍ക്യ രാജീവിനെ തോല്പിച്ചാ‍ണ് കുഞ്ഞഹമ്മദ് 400 മീറ്ററില്‍ സ്വര്‍ണം നേടിയത്. കുഞ്ഞുമുഹമ്മദ്‌ 46.17 സെക്കന്‍ഡിനാണ്‌ ഫിനിഷ്‌ ചെയ്തത്‌. ഉത്തര്‍പ്രദേശിന്റെ നീരജ്‌ പവാര്‍ 46.97 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്ത് രണ്ടാം സ്ഥാനവും നേടി. ആരോക്യ രാജീവ്‌ 47.08 സെക്കന്‍ഡ് എടുത്താണ് ഫിനിഷ് ചെയ്ത്ത്. രാജീവിനാണ് മൂന്നാം സ്ഥാനം.