ചെല്‍സി ഇതെന്തിനുള്ള പുറപ്പാടാണ്?

Webdunia
വ്യാഴം, 10 ജനുവരി 2013 (16:59 IST)
PRO
ടീമിലെ ഗോളടി യന്ത്രങ്ങള്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കി യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി എന്താണുദ്ദേശിക്കുന്നതെന്ന് ഉത്തരം കിട്ടി.

ദ്രോഗ്ബയെ ഒഴിവാക്കിയ ചെത്സി, മുന്‍നായകന്‍ ഫ്രാങ്ക് ലാംപാര്‍ഡിനെയും കൈയൊഴിയുകയാണ്. സീസണുകളില്‍ നായകന്‍ ജോണ്‍ ടെറി, ആഷ്‌ലി കോള്‍ തുടങ്ങിയവരെയും ഒഴിവാക്കും.

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍. ചാമ്പ്യന്‍സ് ലീഗ് ഹീറോ ആയിരുന്ന ദ്രോഗ്ബയെ മെയ് മാസത്തിലാണ് ചെല്‍സി കൈവിട്ടത്.

ക്ലബ് നിരയില്‍ സമീപഭാവിയിലും മാറ്റമുണ്ടാകുമെന്ന് ഇടക്കാല കോച്ച് റാഫേല്‍ ബെനിറ്റസ് വ്യക്തമാക്കി.

പ്രമുഖന്മാരായ ഈ താരങ്ങളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് ആരാധകരെപ്പോലെ ബോധവാന്മാരാണെന്നും പക്ഷേ, കൂടുതല്‍ വിജയങ്ങള്‍ക്കായി പുതിയ കളിക്കാരെ ആവശ്യമുണ്ടെന്നും എന്നാല്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് സമയം നഷ്ടപ്പെടുത്താനാവില്ലെന്നും ബെനിറ്റസ് പറയുന്നു.