ക്ലേ കോര്‍ട്ടില്‍ നദാലിനു നൂറ്

Webdunia
ശനി, 3 മെയ് 2008 (10:49 IST)
PROPRO
ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററാണെങ്കിലും കളിമണ്‍ കൊര്‍ട്ടില്‍ തന്‍റെ മികവിന് പറ്റിയ എതിരാളികള്‍ കുറവാണെന്ന് റാഫേല്‍ നദാല്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കാട്ടി കൊടുക്കുന്നു. ഇതേ പ്രതലത്തില്‍ നദാല്‍ നേടിയത് നൂറിലധികം വിജയങ്ങളാണ്. ബാഴ്‌സിലോണ ഓപ്പണില്‍ വിജയം കണ്ടെത്തിയതോടെ ആയിരുന്നു ഈ നേട്ടം.

101 മത്സരങ്ങളില്‍ നിന്നായിരുന്നു നദാല്‍ ഈ മികവ് കണ്ടെത്തിയത്. ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട് നിന്ന പോരാട്ടത്തിലായിരുന്നു നദാല്‍ സുഹൃത്ത് കൂടിയായിരുന്ന ഫെലിസിയാനോ ലോപസിനെ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന പോരാട്ടത്തില്‍ 6-4, 6-3 നായിരുന്നു നദാലിന്‍റെ തകര്‍പ്പന്‍ ജയം.

അതിനു പിന്നാലെ അര്‍ജന്‍റീനയുടെ യുവാന്‍ ഇഗ്നാഷ്യോ ചെലയെ പരാജയപ്പെടുത്തി നദാല്‍ ബാഴ്‌സിലോണ ഓപ്പണ്‍ സെമിയില്‍ കടന്നിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം6-4, 6-2 നായിരുന്നു വിജയം കണ്ടെത്തിയത്. സെമിയില്‍ നദാല്‍ ജര്‍മ്മനിയുടെ ഡെന്നിസ് ഗ്രെമെല്‍‌ മയറിനെ നേരിടും. നിക്കോളാസ് അമ്രാഗോയെ 6-2, 3-6, 7-6 എന്ന സ്കോറിനാണ് ഗ്രെമെല്‍ പരാജയപ്പെടുത്തിയത്.

ഡേവിഡ് ഫെററും സ്റ്റാനിസ്ലാസ് വാവ്‌‌റിങ്കയും തമ്മിലാണ് രണ്ടാമത്തെ സെമി ഫൈനല്‍. ഫെററര്‍ ടോമി റൊബ്രേഡോയെ 7-6, 6-4 നു പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നതെങ്കില്‍ ആല്‍ബെര്‍ട്ട് മൊണ്ടാനെസിനെതിരെ 6-3, 6-7, 6-4 എന്ന സ്കോറിനാണ് സ്റ്റാനിസ്ലാസ് വാവ്‌റിങ്ക വിജയം പിടിച്ചെടുത്തത്.

സ്പാനിഷ് താരം ബാഴ്‌സിലോണയില്‍ സെമിയില്‍ കടന്നിരിക്കുകയാണ്. തന്‍റെ പ്രിയപ്പെട്ട പ്രതലത്തിലെ കളിയില്‍ മൂന്ന് വര്‍ഷം മുമ്പ് മോണ്ടി കാര്‍ലോയില്‍ തുടങ്ങിയ മികവ് നദാല്‍ ഇപ്പോഴും തുടരുക തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഹാംബര്‍ഗ് ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-0 നായിരുന്നു നദാല്‍ ഏക പരാജയമറിഞ്ഞത്.