കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ബ്രസീല്‍ ജപ്പാനെ തകര്‍ത്തു. 3-0നാണ് ബ്രസീലിന്റെ വിജയം. നെയ്മറാണ് ആദ്യ ഗോള്‍ നേടിയത്. നെയ്മര്‍ ബ്രസീലിനു വേണ്ടി നേടുന്ന ഇരുപത്തിയൊന്നാമത്തെ ഗോളായിരുന്നു അത്.
48- മിനിറ്റില്‍ ബ്രസീല്‍ പ്രതിരോധത്തിലെ ഡാനി ആല്‍വേസിന്റെ ക്രോസ് മുതലാക്കി പൗലീഞ്ഞോ രണ്ടാം ഗോള്‍ നേടി. 90-മിനിറ്റില്‍ ഓസ്‌ക്കാറിന്റെ പാസ് കണ്കട് ചെയ്ത് ഫ്രെഡ് മൂന്നാം ഗോളും നേടി.
സാങ്കേതിക ഭദ്രത നിറഞ്ഞതായിരുന്നു ജപ്പാന്റെ നീക്കങ്ങള്‍. കുറിയ പാസുകളും ചടുലമായ നീക്കങ്ങളും കൊണ്ട് ബ്രസീലിനെ വെല്ലുവിളിക്കാന്‍ ശ്രമിച്ചെങ്കിലും ജപ്പാന്‍ കീഴടങ്ങുകയായിരുന്നു. ജപ്പാനെ സൂക്ഷിക്കണമെന്ന് ഇതിഹാസ താരം പെലേ ബ്രസീലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതു ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ജപ്പാന്റെ കളിയും.
ബ്രസീല്‍ പ്രതിരോധത്തെ വഴിമാറ്റിക്കൊണ്ട് ജപ്പാന്റെ കെസിക്കോ ഹോണ്ട നല്‍കിയ ക്രോസ് ഷിന്‍ജി കസാക്കി ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യം ജപ്പാനെ പിന്‍ന്തുടരുകയായിരുന്നു.