ഓസ്ട്രേലിയന്‍ ഓപ്പണ്‍: പേസ് - സ്റ്റെപാനെക്ക് സംഖ്യത്തിന് കിരീടം

Webdunia
ശനി, 28 ജനുവരി 2012 (18:20 IST)
PRO
PRO
ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സംഖ്യത്തിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം. യു എസ്സിന്റെ ബോബ് ബ്രയാന്‍ ‍- മൈക്ക് ബ്രയാന്‍ സംഖ്യത്തെയാണ് പേസ് - സ്റ്റെപാനെക്ക് സംഖ്യം പരാജയപ്പെടുത്തിയത്.

പേസ് -സ്റ്റെപാനെക്ക് സംഖ്യം 7-6, 6 -2 എന്നീ സെറ്റുകള്‍ക്കാണ് ബോബ് ബ്രയാന്‍- മൈക്ക് ബ്രയാന്‍ സംഖ്യത്തെ പരാജയപ്പെടുത്തിയത്. പേസിന്റെ പതിമൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

മാക്സ് മിര്‍നി - ഡാനിയല്‍ നെസ്റ്റര്‍ സംഖ്യത്തെ പരാജയപ്പെടുത്തിയാണ് പേസ്- സ്റ്റെപാനെക്ക് സഖ്യം ഫൈനലിലെത്തിയത്.