ഐപിഎല്‍ ക്രിക്കറ്റ് മാത്യകയില്‍ ഇന്ത്യയില്‍ തുടങ്ങുന്ന ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫ്രാന്‍സിന്റെ ലൂയിസ് സാഹ എത്തുന്നു. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലെ ആദ്യ ഐക്കണ്‍ താരമാണ് സാഹ.
ഇനി ഏഴ് ഐക്കണ്‍ താരങ്ങളെ കൂടി സംഘാടകര്‍ പ്രഖ്യാപിക്കും.ഫുട്‌ബോള്‍ ഐപിഎല്ലില്‍ കളിക്കാന്‍ സാഹയുമായി കരാറില്‍ ഒപ്പുവെച്ചതായി ടൂര്‍ണമെന്റിന്റെ സംഘാടകരായ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഐഎംജി റിലയന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.