ഉയരങ്ങളിലെ സുന്ദരി റെക്കോര്‍ഡ് തിരുത്തി

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (15:21 IST)
PRO
PRO
റഷ്യയുടെ യെലേന ഇസിന്‍‌ബയേവ പോള്‍വോള്‍ട്ടിന്‍ വീണ്ടും സ്വന്തം ലോകറെക്കോര്‍ഡ് തിരുത്തി. സ്റ്റോക്‍ഹോമില്‍ നടന്ന ഗലാന്‍ ഇന്‍ഡോര്‍ മീറ്ററില്‍ 5.01 മീറ്റര്‍ ചാടിയാണ് ഇസിന്‍‌ബയേവ പുതിയ ലോകറെക്കോര്‍ഡ് സ്ഥാപിച്ചത്.

ഇന്‍ഡോര്‍ മീറ്റില്‍ ഇസിന്‍‌ബയേവയുടെ പതിമൂന്നാം ലോക റെക്കോര്‍ഡ് പ്രകടമാണിത്. ഔട്ട്‌ഡോര്‍ മീറ്റുകളില്‍ പതിനഞ്ചുതവണ ഇസിന്‍ബയേവ റെക്കോര്‍ഡ് തിരുത്തിയിട്ടുണ്ട്.

പോള്‍വോള്‍ട്ടീല്‍ ലോക റെക്കോര്‍ഡ് തിരുത്തുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച താരമാണ് ഇസിന്‍ബയേവ.