അഖിലേന്ത്യ വോളി സെമി വെള്ളിയാഴ്ച മുതല്‍

Webdunia
വെള്ളി, 11 മാര്‍ച്ച് 2011 (16:26 IST)
അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്‍റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. അങ്കമാലിയില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്റെ ആദ്യ സെമിഫൈനലില്‍ പുരുഷ വിഭാഗത്തില്‍ ബിപിസിഎലും പഞ്ചാബ് പൊലീസും ഏറ്റുമുട്ടും.

ശനിയാഴ്ചയാണ് രണ്ടാം സെമിഫൈനല്‍ നടക്കുക. ഈ മത്സരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സതേണ്‍ റെയില്‍വേയെ നേരിടും.

ഞായറാഴ്ചയാണ് ഫൈനല്‍ നടക്കുക.