ടെസ്റ്റ്: ഇന്ത്യ കുഴപ്പത്തില്‍

Webdunia
ശനി, 29 ഡിസം‌ബര്‍ 2007 (11:22 IST)
PTIPTI
മുഴക്കിയ വീരവാദങ്ങളെല്ലാം തിരിച്ചെടുക്കണ്ട സ്ഥിതിയിലേക്കാണ് ഓസ്ട്രേലിയയ്‌ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പോക്ക്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടമായ ഇന്ത്യ പരാജയത്തെ മുഖാമുഖം കാണുകയാണ്. ഓസീസിന്‍റെ 499 എന്ന സ്കോര്‍ പിന്തുടരവേ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ കൂടാരം കേറി.

രാഹുല്‍ ദ്രാവിഡിനെ ഓപ്പണറാക്കി പരീക്ഷണം നടത്തിയ ഇന്ത്യയുടെ മദ്ധ്യനിര മുഴുവനായും പാളിപ്പോയി. 125 റണ്‍സിനു അഞ്ചു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ‍. പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. 16 റണ്‍സ് എടുത്ത ദ്രാവിഡിനെ സൈമണ്‍സ് വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യയുടെ പതനം തുടങ്ങി.

ഇന്ത്യയില്‍ പാകിസ്ഥാനെതിരെ ഇരട്ട ശതകം കണ്ടെത്തിയ വസീം ജാഫറിനു മെല്‍ബണീല്‍ ഈ മികവ് കണ്ടെത്താനായില്ല. 15 റണ്‍സില്‍ നില്‍ക്കേ ലീയുടെ പന്തില്‍ ഗില്‍ക്രിസ്റ്റിന്‍റെ ഗ്ലൌസിലെത്തി. 15 റണ്‍സ് എടുത്ത തെന്‍ഡുല്‍ക്കറിനും സമാന സ്ഥിതിയായിരുന്നു. രണ്ടു ക്ലാര്‍ക്കുമാരും ഇടപെട്ട് പുറത്താക്കിയ ലക്‍ഷ്മണ്‍ 42 റണ്‍സ് എടുത്തെങ്കിലും പോരാട്ടം നീട്ടാനായില്ല.

ഓസ്ട്രേലിയയ്‌ക്കെതിരെ അമിത പ്രതീക്ഷയുമായി പരമ്പര ടീമില്‍ ഉള്‍പ്പെടുത്തിയ യുവ‌രാജ് സിംഗിനു ആദ്യ ഇന്നിംഗ്‌സില്‍ നിന്നും ചെറിയ മാറ്റമുണ്ടായി. എന്നിരുന്നാലും രണ്ടക്കം കാണാനാകാതെ ഹോഗിന്‍റെ എല്‍ ബി തന്ത്രത്തില്‍ കുരുങ്ങി. അഞ്ചു റണ്‍സായിരുന്നു യുവിയുടെ ബാറ്റില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിച്ചത്. 36 റണ്‍സുമായി ഗാംഗുലിയും നാല് റണ്‍സുമായി ധോനിയുമാണ് ക്രീസില്‍.

സ്കോര്‍ബോര്‍ഡ്