ഏകദിനം: ഓസീസ് പരുങ്ങുന്നു

Webdunia
FILEFILE


സ്കോര്‍ബോര്‍ഡ്

ഇന്ത്യയ്‌ക്കെതിരെ എഴു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 107 റണ്‍സ് എടുത്ത ഓസ്ട്രേലിയയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് ,ബ്രാഡ് ഹോഡ്ജേ, ഓപ്പണര്‍ മാത്യൂ ഹെയ്‌‌ഡന്‍, ആന്‍ഡ്രൂ സൈമണ്‍സ് എന്നിവരാണ് പുറത്തായത്.

ശ്രീശാന്തിന്‍റെ മികച്ച ബൌളിംഗില്‍ മുന്‍ നിരക്കാരെ എല്ലാം നഷ്ടമായ ഓസീസ് പരുങ്ങുകയാണ്. മികച്ച ബൌളിംഗ് കാഴ്ച വച്ച ശ്രീശാന്ത് 8 ഓവറുകളില്‍ 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ എടുത്തു. ഹോഡ്ജേ, ഹെയ്ഡന്‍, സൈമണ്‍സ് എന്നിവരാണ് ശ്രീയുടെ മുന്നില്‍ തകര്‍ന്നു പോയത്.

രണ്ടാമത്തെ ഓവറില്‍ തന്നെ ഗില്ലിയെ വീഴ്ത്തിയ സഹീറാണ് ഇന്ത്യയ്‌ക്ക് നല്ല തുടക്കം നല്‍കിയത്. 12 റണ്‍സ് എടുത്ത ഗില്‍ക്രിസ്റ്റിനെ യുവരാജ് സിംഗ് ഉജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ആദ്യ സ്പെല്ലില്‍ അടി കിട്ടിയെങ്കിലും രണ്ടാമത്തെ ഓവറില്‍ ബ്രാഡ് ഹോഗിനെ പൂജ്യത്തിനു പുറത്താക്കിയ ശ്രീ അടുത്ത വരവില്‍ ഹയ്‌ഡന്‍റെ കുറ്റിയും തെറുപ്പിച്ചു. തൊട്ടു പിന്നാലെ ഏഴു റണ്‍സ് എടുത്ത സൈമണ്‍സിനെയും വിക്കറ്റിനു മുന്നില്‍ കുരുക്കി.

ബ്രാഡ് ഹോഗിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ട്വന്‍റിയിലെ തുടര്‍ച്ചയായിരുന്നു ശ്രീ ഹെയ്ഡനെതിരെ പുറത്തെടുത്തത്. 34 റണ്‍സ് എടുത്ത ഹെയ്‌ഡനെ ക്ലീന്‍ ബൌള്‍ ചെയ്തു. ഹര്‍ഭജനെയും റൊബിന്‍ ഉത്തപ്പയേയും മാറ്റി നിര്‍ത്തിയ ഇന്ത്യ ദിനേശ് കാര്‍ത്തിക്കിനെ പന്ത്രണ്ടാമനാക്കി.