ഇംഗ്ലീഷിലും മലയാളത്തിലും നിങ്ങള്‍ക്ക് പരിജ്ഞാനമുണ്ടോ? ആശയങ്ങള്‍ തെറ്റില്ലാത്ത മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടോ? അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന വിവര്‍ത്തന മേഖലയുയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആത്‌മവിശ്വാസമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും വെബ്‌ദുനിയയുടെ വിവര്‍ത്തന പാനലില്‍ അംഗമാകാം. ചെന്നൈ ഓഫീസില്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്ത് പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നേരിട്ടുള്ള അഭിമുഖത്തിനും ഹാജരാകണം.
വിവര്‍ത്തന മേഖലയിലും ഒപ്പം ഭാഷാ ഗവേഷണത്തിലും താല്‍പ്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ എച്ച് ആര്‍ ഓഫീസര്‍ക്ക് ekambaram.rajeswari@webdunia.net എന്ന വിലാസത്തില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും അയയ്‌ക്കാം. വിവര്‍ത്തന, പ്രസാധക, പ്രസിദ്ധീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുര്‍ഗണന നല്‍കുന്നതായിരിക്കും.
വെബ്‌ദുനിയയെക്കുറിച്ചും സാങ്കേതിക വിവര്‍ത്തനത്തേയും കുറിച്ച് കൂടുതല്‍ അറിയാന്‍ www.webdunia.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.