""സിനിമ ഓടുന്നതിനനുസരിച്ച് ഓണവും''

Webdunia
FILEFILE
" ഓണമെന്നാല്‍ എന്‍െറ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത് ഓണക്കളികളാണ്. വിഭവസമൃദ്ധമായ സദ്യ കഴിച്ച് ഏമ്പക്കം വിട്ടു നടന്ന പഴയ കുട്ടിക്കാലം. സ്വാതന്ത്ര്യത്തിന്‍െറ ഉത്സവം. പണ്ട് കളികള്‍ക്കൊക്കെ സ്വാഭാവികതയുണ്ടായിരുന്നു. ഇപ്പോഴൊക്കെ മത്സരങ്ങളാ... പല സ്പോട്സ് ക്ളബുകള്‍ നടത്തുന്ന വാശിയേറിയ മത്സരം! '' - സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു... ""

കൗമാരത്തില്‍, ഓണപ്പതിപ്പുകളില്‍ എഴുതാനും, അവയൊക്കെ വായിക്കാനുമുള്ള ത്വരയായിരുന്നു. വായനയോട് ചെറുപ്പം മുതലേ എനിക്കാവേശമായിരുന്നു'' സിനിമാരംഗത്തെത്തിയപ്പോള്‍ വിതരണക്കാരെപ്പോലെത്തന്നെ, തന്‍െറ പടം നന്നായി ഓടണമെന്ന മാനസികാവസ്ഥയിലെത്തിയത്രെ സത്യന്‍-''

സത്യത്തില്‍ ഇത് സ്വാര്‍ത്ഥതയല്ല. ഓണത്തിന് റിലീസാകുന്ന എന്‍െറ ചിത്രം നന്നായി ഓടണമെന്ന് വലിയ ആശയാണ്. പടം ഓടിയില്ലെങ്കില്‍ എന്‍െറ ഓണം പോക്കാ... പടം ഓടിയാല്‍ ഗംഭീര ഓണവുമായി. മിക്കവാറും ഓണസമയങ്ങളില്‍ റിലീസായ എന്‍െറ എല്ലാ ചിത്രങ്ങളും നന്നായിട്ടോടിയിട്ടുണ്ട്'' സത്യന്‍ പറഞ്ഞു.