‘ഗുജറാത്ത് കലാപം ബിജെപി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായി’: പ്രണബ് മുഖര്‍ജി

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (12:11 IST)
2004 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് കാരണം ഗുജറാത്ത് കലാപമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി. തന്റെ ആത്മകഥയായ ‘ദി കൊയിലിഷന്‍ ഇയേഴ്സില്‍’ ഇതിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഗുജറാത്ത് കലാപം വാജ് പേയി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. വാജ്പേയുടെ ഭരണകാലത്ത് തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആവശ്യം ഉയര്‍ന്നു. ഈ ആവശ്യം ശരിക്കും സമുദായിക ചേരിതിരിവുകളിലേക്ക് നയിക്കുകയായിരുന്നു. പിന്നീട് ഇത് ഗുജറാത്ത് കലാപത്തിന് കാരണമായി മാറി. ഗുജറാത്ത് കലാപം ബിജെപി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്നും പ്രണബ് മുഖർജി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article